പെരിയ: കേന്ദ്രസര്വകലാശാല മലയാള വിഭാഗത്തിലെ പെണ്മ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം പരിയാരം മെഡിക്കല് കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രഫ. ഡോ. എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് എസ്. മൃദുലാദേവി മുഖ്യാതിഥിയായി.
സുനിത കരിച്ചേരി, മലയാള വിഭാഗം അധ്യക്ഷന് ഡോ. ആര്. ചന്ദ്രബോസ്, വനിതാവേദി കോ-ഓര്ഡിനേറ്റര് പാര്വതി പി. ചന്ദ്രന്, ഡോ. എസ്. ആശ, മനീഷ മാധവന്, ആലിയ ഫാത്തിമ, പി. ദിന്ഷ എന്നിവര് പ്രസംഗിച്ചു.
Tags : nattu visheshsam Women's Day celebration