x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ-നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി വേ​ഗ​മാ​ക്കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: September 27, 2026 01:17 AM IST | Updated: September 27, 2026 01:17 AM IST

ത​ക​ർ​ന്ന നി​ല​ന്പൂ​ർ-നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ.

​നി​ല​ന്പൂ​ർ:​ നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേ​ഗ​മാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ. നി​ല​ന്പൂ​രി​ൽ പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ മ​ന്ത്രി "ദീ​പി​ക’​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ക​രാ​റു​കാ​രാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ - ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​മാ​ക്കാ​ൻ അ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വൈ​കി​യാ​ൽ ഈ ​റൂ​ട്ടി​ലെ ഏ​ക കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വേ​ഗ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം - കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യാ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ല​യി​ൽ 10 വ​ർ​ഷ​മാ​യി മു​ട​ങ്ങിക്കി​ട​ന്നി​രു​ന്ന പ​ദ്ധ​തി​ക​ൾ വേ​ഗ​മാ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​ന്പൂ​ർ ബൈ​പാ​സി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം ആ​ദ്യം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. നാ​ടു​കാ​ണി -പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 70 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്ന നി​ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ ത്വ​രി​ത​ഗ​തി​യി​ലാ​ക്കും. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മാ​യി​രു​ന്ന പ​ല പ​ദ്ധ​തി​ക​ളും പ​ത്തു വ​ർ​ഷ​മാ​യി മു​ട​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Highway

Recent News

Corehub Up