x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍വ​ണ്ടി പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശ​ത്തു​ട​ക്കം


Published: July 11, 2026 05:54 AM IST | Updated: July 11, 2026 05:54 AM IST

ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍ വ​ണ്ടി​യു​ടെ പ​ര്യ​ട​ന ഉ​ദ്ഘാ​ട​നം മേ​ലാ​റ്റൂ​രി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം മു​ഹ​മ്മ​ദ് ആ​ഷി​ക് നി​ര്‍​വ​ഹി​ക്കു​ന്നു.

മേ​ലാ​റ്റൂ​ര്‍: ഫി​ഫ ലോ​ക ക​പ്പ് ആ​വേ​ശം നി​റ​ച്ച് ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍ വ​ണ്ടി പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​ടി അ​ജ്മ​ലും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി മേ​ലാ​റ്റൂ​ര്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍ വ​ണ്ടി​യാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഗോ​ള്‍ വ​ണ്ടി പ്ര​ദേ​ശ​ത്ത് പ​ര്യ​ട​നം ന​ട​ത്തും. മേ​ലാ​റ്റൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം മു​ഹ​മ്മ​ദ് ആ​ഷി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ദി​ന​ത്തി​ല്‍ മേ​ലാ​റ്റൂ​ര്‍, ഉ​ച്ചാ​ര​ക്ക​ട​വ്, ചെ​മ്മാ​ണി​യോ​ട്, ചു​ങ്കം, കാ​ര്യ​വ​ട്ടം, കാ​പ്പ്, വെ​ട്ട​ത്തൂ​ര്‍ എ​ന്നീ അ​ങ്ങാ​ടി​ക​ളി​ലാ​ണ് പ​ര്യ​ട​നം. ഒ​രാ​ള്‍​ക്ക് മൂ​ന്നു​ത​വ​ണ​യാ​ണ് ഗോ​ള​ടി​ക്കാ​നു​ള്ള അ​വ​സ​രം.

വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍​ക്ക് ജേ​ഴ്‌​സി സ​മ്മാ​നി​ക്കും. പ്ര​വ​ച​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കാ​വു​ന്ന ഒ​ന്ന് ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് 10,001, 5,001, 3,001 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ള്‍. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മേ​ലാ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റം​സീ​ന മു​ജീ​ബ് , വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് പ്ര​സാ​ദ് ,

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എം. അ​ബൂ​ബ​ക്ക​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ര്‍, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്‍റ്് സു​ബൈ​ര്‍, ബാ​ബു, ഹ​നീ​ഫ, സ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Malappuram

Recent News

Corehub Up