നെടുമ്പന: ഗാന്ധിഭവൻ സ്നേഹാലയത്തിൽ ലോകമാതൃദിനം ആഘോഷിച്ചു. നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃ ദിനാഘോഷത്തിന്റെ ഉദ്ഘാടനവും അമ്മമാരെ ആദരിക്കലും കൊല്ലം ജില്ലാ പഞ്ചായത്തംഗം സുമാലാൽ നിർവഹിച്ചു.
നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ മുഖ്യ പ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം മുബീന സലീം, ജോയ് ആലുക്കാസ് കൊല്ലം പിആർഒ വിശ്വേശ്വരൻ പിള്ള. എൻ, സാമൂഹ്യ പ്രവർത്തക സജിത ഷാജഹാൻ, സിനി എന്നിവർ ആശംസകൾ അർപ്പിച്ചു.
Tags : nattu vishesham World Mother's Day