വിദ്യാര്ഥികള് വിശിഷ്ടാതിഥികളോടും ഭാരവാഹികളോടുമൊപ്പം.
വണ്ണപ്പുറം: വൈഎംസിഎ വണ്ണപ്പുറം യൂണിറ്റ് വാര്ഷികവും പ്രതിഭ കളെ ആദരിക്കലും നടത്തി. പ്രസിഡന്റ് ജോണി മൂലയില് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ തൊടുപുഴ സബ് റീജണ് ചെയര്മാന് ജോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി റോയി തൂമുള്ളില്, ജോണി താന്നിക്കല് എന്നിവര് പ്രസംഗിച്ചു. ഹയര് സെക്കന്ഡറി പരീക്ഷയില് എല്ലാ വിഷയങ്ങള്ക്കും എപ്ലസ് നേടിയ കുട്ടികളെ ചടങ്ങില് ആദരിച്ചു. ഭാരവാഹികളായ തോമസ് തെങ്ങുംതോട്ടം - പ്രസിഡന്റ്, ജോണി താന്നിക്കല്-സെക്രട്ടറി, വിന്സെന്റ് പിച്ചാപ്പിള്ളില് -ട്രഷറാര് എന്നിവരെ തെരഞ്ഞെടുത്തു.
Tags : YMCA Annual Nattuvishesham DistrictNews