കണ്ണൂർ: മാരക ലഹരിമരുന്നുകളുമായി നഗരത്തിൽ യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂക്കര സ്വദേശിയായ സി.പി. യാസർ അറാഫത്ത് (31) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 3.68 ഗ്രാം എംഡിഎംഎയും 14.25 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് സംഘം പിടിച്ചെടുത്തു.
ലഹരി മാഫിയയെ അമർച്ച ചെയ്യാനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. കണ്ണൂക്കര ഭാഗത്ത് പ്രതി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
കാർ ഇടിച്ചു തകർത്തതിനും കസ്റ്റഡിയിൽ എടുക്കുവാൻ വന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ആശുപത്രിയിലെത്തിച്ച ശേഷം കാബിൻ തലകൊണ്ടfടിച്ച് തകർത്ത് നാശനഷ്ടമുണ്ടാക്കിയ തിനും ഇയാൾക്കെതിരs കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മറ്റോരു കേസും നിലവിലുണ്ട്.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്ഐ സുൽഫിക്കർ അലിയുടെ നേതൃത്വത്തിൽ എസ്ഐ പ്രകാശൻ, എഎസ്ഐ മുഹമ്മദ്, സിപിഒ പ്രമീഷ് എന്നിവരും കണ്ണൂർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.