x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 17, 2026 01:46 AM IST | Updated: August 17, 2026 01:46 AM IST

മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി ഷ​റ​ഫു​ദീ​നെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ.

കു​റ്റി​പ്പു​റം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.2 ഗ്രാം ​മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​രി​പ്പോ​ൾ വാ​ണി​യം​തൊ​ടി വീ​ട്ടി​ൽ ഷ​റ​ഫു​ദീ​ൻ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഓ​ണം വി​പ​ണ​നം ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
കു​റ്റി​പ്പു​റം എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും മ​ല​പ്പു​റം എ​ക്സൈ​സ് സൈ​ബ​ർ സെ​ല്ലും ചേ​ർ​ന്ന് വ​ളാ​ഞ്ചേ​രി കാ​വും​പു​റ​ത്തു​ള്ള സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കു​റ്റി​പ്പു​റം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​രു​ഗ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ല​തീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​പി. പ്ര​മോ​ദ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​ഗേ​ഷ്, ഗ​ണേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ല​ക്സ്, അ​ന്നു നാ​രാ​യ​ണ​ൻ, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ക​മ്മു​ക്കു​ട്ടി, അ​ഭി​രാം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up