x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി​യി​ൽ ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: October 12, 2026 10:24 PM IST | Updated: October 12, 2026 10:24 PM IST

കൊ​ര​ട്ടി: ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചെ​റു​വാ​ളൂ​ർ ചെ​ര​പ​റ​മ്പി​ൽ ആ​ന്‍റ​ണി - ആ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​ക്സ് (26) ആ​ണ് മ​രി​ച്ച​ത്. കാ​ടു​കു​റ്റി കാ​തി​ക്കു​ടം പ​ള്ളി​ക്കു​സ​മീ​പം ചെ​റാ​ല​ക്കു​ന്ന് - പ​റ​യ​ൻ​ക്കു​ന്ന് റോ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.50 നാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്ത് ഗോ​കു​ലി​നൊ​പ്പം ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലു​ള്ള പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​രു​വ​രെ​യും കൊ​ര​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ അ​ല​ക്സി​നെ ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രി​ക്കേ​റ്റ ഗോ​കു​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.മ​രി​ച്ച അ​ല​ക്സ് വെ​ൽ​ഡിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ൽ തൊ​ഴി​ലാ​ളി​യാ​ണ്. അ​ല​ക്സി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ക്ട​ർ, ലൈ​സ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Young man dies bike crashes into electric pole

Recent News

Corehub Up