ഋഷികേശ്
തുറവൂർ: ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു. പട്ടണക്കാട് വലിയവീട്ടിൽ ടിറ്റോയുടെ മകൻ ഋഷികേശ് (19) ആണ് മരിച്ചത്. തീരദേശപാതയിൽ അന്ധകാരനഴി അഴീക്കൽ സമീപം ശനിയാഴ്ച അർധരാത്രിയ്ക്കു ശേഷമായിരുന്നു സംഭവം. സുഹൃത്ത് പട്ടണക്കാട് സ്വദേശി ദേവനാരായണനുമായി അന്ധകാരനഴി ബീച്ചിലേക്കു പോകുന്നതിനിടെ ബൈക്ക് പാതയോരത്തുള്ള കാനയുടെ സ്ലാബിൽ തട്ടി നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഋഷികേശ് മരിച്ചു. സുഹൃത്തായ ദേവനാരായണനെ പ്രാഥമിക ശുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ഋഷികേശിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അമ്മ: സീത. സഹോദരൻ ഋതുകേശ്.
Tags : Young man dies after bike overturns Nattuvishesham DistrictNews