ശിവ
മുണ്ടക്കയം: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊക്കയാർ കമലഭവനിൽ കൃഷ്ണൻ-കർത്തമ്മ ദമ്പതികളുടെ മകൻ ശിവ (24) ആണ് മരിച്ചത്. കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. അടൂരിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.
Tags : man dies NattuVishesham DistrictNews