x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് നിയമം ലംഘിച്ച ബൈ​ക്ക് യാ​ത്രി​ക​രെ ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് കു​ത്തേ​റ്റു

വെബ് ഡെസ്ക്
Published: August 28, 2026 12:31 AM IST | Updated: August 28, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: റോ​ഡ് നി​യ​മം ലം​ഘി​ച്ച് തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​രെ ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മൂ​ന്നം​ഗ സം​ഘം മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ക​ഠി​നം​കു​ളം മ​ല​മേ​ൽ പ​റ​മ്പ് പാ​ർ​വതി ഭ​വ​നി​ൽ അ​ഖി​ലി​നാ​ണ് (28) മു​തു​കി​ലും ന​ടു​ഭാ​ഗ​ത്തും ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ​ത്. അ​ഖി​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി

ചൊ​വ്വാ​ഴ്ച രാ​ത്രി 11.30-ഓ​ടെ മോ​ഹ​ന​പു​രം ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്ത് വി​ഷ്ണു​ദേ​വി​നൊ​പ്പം കാ​റി​ൽ പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്ത് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഖി​ൽ. ഈ ​സ​മ​യം എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈക്കോടിച്ച് വന്ന മൂന്നുപേരെ ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​കോ​പി​ത​രാ​യ സം​ഘം അ​ഖി​ലി​ന്‍റെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ന​ടു​റോ​ഡി​ൽ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും പ്ര​തി​ക​ളി​ലൊ​രാ​ൾ കൈ​യ്യി​ൽ ക​രു​തി​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മെ​ടു​ത്ത് അ​ഖി​ലി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.
സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊലിസ്് കേ​സെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up