x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


Published: March 30, 2026 12:11 AM IST | Updated: March 30, 2026 12:11 AM IST

നേ​മം : അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ല​യി​ന്‍​കീ​ഴ് മ​ച്ചേ​ല്‍ കു​രു​വി​ന്‍​മു​ക​ള്‍ പ​റ​യാ​ട്ടു​കോ​ണം വി​ഷ്ണു​ഭ​വ​നി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ​യും ത​ങ്ക​മ​ണി​യു​ടെ​യും മ​ക​ന്‍ വി​പി​ന്‍ (27) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് പാ​പ്പ​നം​കോ​ട് മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ തൂ​ക്കു​വി​ള അ​ന​ന്ത​നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.

മ​ല​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ​യെ കൂ​ട്ടി​കൊ​ണ്ടു​വ​രാ​ന്‍ ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​പി​ന്‍ ഓ​ടി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​നെ ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ വി​പി​ന്‍റെ ബൈ​ക്കി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ര​ണ്ട് മാ​സം മു​മ്പാ​ണ് വി​പി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ഭാ​ര്യ: ജി​ന്‍​സി. സ​ഹോ​ദ​ര​ന്‍ : വി​ഷ്ണു. മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കീ​ട്ട് മാ​റ​ന​ല്ലൂ​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Tags : Young man accident dies

Recent News

Corehub Up