x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ് യാ​ത്ര​യ്ക്കി​ടെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണു

വെബ് ഡെസ്ക്
Published: August 27, 2026 11:54 PM IST | Updated: August 27, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആർ ടിസി ബ​സി​ൽ പെ​ട്ടെ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യാ​ത്ര​ക്കാ​രി​ക്ക് തു​ണ​യാ​യി ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്ര​ക്കാ​രും.
വൈ​റ്റി​ല​യി​ൽ​നി​ന്നു കാ​യം​കു​ള​ത്തേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ കൊ​ല്ലം അ​ഞ്ച​ൽ മു​ത​ലാ​റ്റ് ജി​ൻ​സി ഭ​വ​നി​ൽ നാ​ൻ​സി കെ. ​ജോ​ർ​ജി​നെ​യാ​ണ് (36) കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

കൃ​പാ​സ​ന​ത്തി​ൽ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഭ​ർ​ത്താ​വ് ബി​നു വ​ർ​ഗീ​സി​നൊ​പ്പം അ​ഞ്ച​ലി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു നാ​ൻ​സി. ഒ​രേ സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്ക് വൈ​കി​ട്ട് നാ​ല​ര​യോ​ടെ ക​രു​വാ​റ്റ ടി​ബി ജം​ക്‌​ഷ​നു സ​മീ​പം വ​ച്ച് പെ​ട്ടെ​ന്ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ഭ​ർ​ത്താ​വി​ന്‍റെ കൈ​ക​ളി​ലേ​ക്കു കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ബോ​ധ​ര​ഹി​ത​യാ​യ നാ​ൻ​സി​ക്ക് ബ​സി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ത​റ​യി​ൽ സു​ര​ക്ഷി​ത​മാ​യി കി​ട​ത്തി. യു​വ​തി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ ക​ണ്ട​തോ​ടെ ക​ണ്ട​ക്ട​ർ അ​മ്പി​ളി​യും ഡ്രൈ​വ​ർ ഹ​രി​ലാ​ലും മ​റ്റു സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​തെ ബ​സ് നേ​രേ ഡാ​ണ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ടു.

ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത നാ​ൻ​സി പി​ന്നീ​ട് ആ​ശു​പ​ത്രി വി​ട്ടു. ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​യാ​ത്ര​ക്കാ​രു​ടെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up