സജീന
വണ്ടിപ്പെരിയാർ: ബസിൽനിന്നു തെറിച്ചുവീണ് യുവതി മരിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. കക്കിക്കവല ത്രിച്ചിറ്റാറ്റിൽ വീട്ടിൽ ഷൈജുവിന്റെ ഭാര്യ കെ.എസ്. സജീന(43) ആണ് മരിച്ചത്. എച്ച്പിസിയിൽ തൊഴിലുറപ്പ് മേറ്റ് ജോലി കഴിഞ്ഞ് തിരികെ ധർമാവേലി-വണ്ടിപ്പെരിയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ വീട്ടിലേക്കു വരുന്നവഴിയിലാണ് അപകടമുണ്ടായത്. കക്കിക്കവലയിൽ ഇറങ്ങുന്നതിനായി സീറ്റിൽനിന്ന് എഴുന്നേറ്റപ്പോൾ സീറ്റ് കമ്പിയിൽ പിടുത്തംകിട്ടാതെ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. മക്കൾ: സനൂജ, അനൂജ.
Tags : woman dies NattuVishasham DistrictNews