അറസ്റ്റിലായ പ്രതി
ചെറുതോണി: ബധിരനും മൂകനുമായ ആളെ കമ്പിവടിക്ക് അടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂർ പറപ്പുക്കര സ്വദേശി പുളിക്കൻ യദുകൃഷ്ണനെ (30)യാണ് കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30ന് രാത്രി കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്നയാളെ കമ്പിവടിക്ക് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കട്ടപ്പന - കോഴിമലയിലുള്ള ഭാര്യവീട്ടിൽനിന്നാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ മൂന്നോളം അബ്കാരി കേസുകളും നിലവിലുണ്ട്.
നിരവധി സിസിടിവിയും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് ഞായറാഴ്ച രാത്രി പ്രതിയെ പൊലിസ് പിടികൂടിയത്. എസ്ഐ മാരായ എം.കെ. ശ്യാം, സജീവ് മാത്യു, സിപിഒമാരായ മാത്യു സ്റ്റീഫൻ, താജുദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : NattuVishasham DistrictNews