മണ്ണാർക്കാട്: കുടുംബവഴക്ക് തീർക്കാനെത്തിയ എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് കോലോത്തൊടി ബാലനെയാണ് (38) മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാലൻ അമ്മയെ ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ നാട്ടുകൽ എസ്ഐ മുഹമ്മദ് റാഫി, സിപിഒ സുരേഷ്കുമാർ എന്നിവരെയാണു പ്രതി വിറകുകൊള്ളികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ബാലൻ എസ്ഐയെ ആക്രമിക്കുകയായിരുന്നു. ഇതു തടയുന്നതിനിടെയാണു സിപിഒ സുരേഷ്കുമാറിനു പരിക്കേറ്റത്. എസ്ഐയുടെ നെറ്റിയിലും സിപിഒയുടെ കൈക്കുമാണു പരിക്ക്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags : nattu vishesham Youth arrested attacking SI