നെടുങ്കണ്ടം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടുമ്പന്‍ചോല റേഞ്ച് എക്സൈസ് സംഘം ചിന്നക്കനാലില്‍ നടത്തിയ പരിശോധനയില്‍ 19 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി. പെരിയകനാല്‍ സ്വദേശി പ്രകാശിനെ (24)യാണ് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിന് അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തെ കണ്ട് അപകടകരമാംവിധം ഓട്ടോ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്ന്നാണ് പിടികൂടിയത്. ചിന്നക്കനാല്‍, പെരിയകനാല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍തോതില്‍ മദ്യവും ലഹരിവസ്തുകളും ശേഖരിക്കാന്‍ സാധ്യത ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്, തോമസ് ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ വി.ജെ. ജോഷി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍നാഥ് , കെ.പി. അരുണ്‍, ഡ്രൈവര്‍ ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Youth arrested 19 liters of liquor