x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

42 ഗ്രാം എം​ഡി​എം​എ സഹിതം യു​വാ​വ് പി​ടി​യി​ല്‍


Published: June 16, 2026 02:08 AM IST | Updated: June 16, 2026 02:08 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: പ​ത്താം​ക​ല്ലി​നു സ​മീ​പം 42 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ല്‍. പോ​ത്ത​ൻ​കോ​ട് വാ​വ​റ​മ്പ​ലം സ്വ​ദേ​ശി ഷൈ​ജു (40) വാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷ​മീ​ർ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഷൈ​ജു പി​ടി​യി​ലാ​യ​ത്.

ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽ പ​ത്താം​ക​ല്ലി​നു സ​മീ​പം ബു​ള്ള​റ്റി​ലെ​ത്തി​യ ഷൈ​ജു​വി​ന്‍റെ പ​ക്ക​ൽ​നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​യാ​ളു​ടെ വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. ബെം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഷു​ക്കൂ​ർ എ​ന്ന ആ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​റ​ശാ​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ​യ്ക്ക് വി​പ​ണി​യി​ല്‍ ഉ​ദ്ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, അ​ജി​ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) ര​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ന്‍റോ ഏ​ബ്ര​ഹാം, ര​ഞ്ചി​ത്ത്, ജി​നേ​ഷ്, ശ്രീ​നു, മു​ഹ​മ്മ​ദ് അ​നീ​സ്, ഡ്രൈ​വ​ർ ആ​ന്‍റോ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Youth arrested 42 grams of MDMA

Recent News

Corehub Up