അയർക്കുന്നം: അയർക്കുന്നത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവഞ്ചൂർ നരിമറ്റം ഭാഗത്ത് എ. അശ്വിനെ (26) യാണ് കോട്ടയം നാർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. 3.740 കിലോഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു.
പ്രതിയിൽനിന്ന് ഉണങ്ങിയ ഇല, പൂവ്, കായ എന്നിവ അടങ്ങിയ കഞ്ചാവിനൊപ്പം 40 പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകൾ, ഡിജിറ്റൽ തൂക്കക്കല്ല്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു. എറണാകുളം റേഞ്ച് ഡിഐജി പുറപ്പെടുവിച്ച കാപ്പാ നിയമ ഉത്തരവ് നിലവിലിരിക്കേ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ കാപ്പ ലംഘിച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്
Tags : nattu vishesham Youth arrested cannabis in Ayurveda