x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 4, 2026 11:20 PM IST | Updated: August 4, 2026 11:20 PM IST

എംഡ​എം​എ​യു​മാ​യി എ​ട​ക്ക​ര​യി​ല്‍ അ​റ​സ്റ്റി​ലാ​യവ​ര്‍.

എ​ട​ക്ക​ര: 2.4 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. എ​ട​ക്ക​ര ഇ​ല്ലി​ക്കാ​ട് കു​ട​ക്ക​ത്ത​ക​ത്ത് റാ​ഷി​ഖ് (26), മു​ണ്ടാ​ഞ്ചേ​രി പാ​റ​പ്പു​റ​ത്ത് അ​ന​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട​ക്ക​ര, പോ​ത്തു​ക​ല്‍ പോ​ലീ​സ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

എ​ട​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നി​ര്‍​ത്തി​യി​ട്ട കാ​റി​ലെ യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളെ സം​ശ​യ​ക​ര​മാ​യ രീ​തി​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

എ​ട​ക്ക​ര എ​സ്‌​ഐ കെ.​എം. ആ​ര്‍​ഷി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റാ​ഷി​ഖി​ന്‍റെ പാ​ന്‍റിന്‍റെ പോ​ക്ക​റ്റി​ല്‍ സി​പ്പ് ലോ​ക്ക് ക​വ​റി​ലാ​ക്കി​യ നി​ല​യി​ലാ​ണ് രാ​സ​ല​ഹ​രി ക​ണ്ടെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ്ബോ​ര്‍​ഡി​ല്‍നി​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഗ്ലാ​സ് ഫ​ണ​ലും ക​ണ്ടെ​ടു​ത്തു. കൊ​ണ്ടോ​ട്ടി​യി​ല്‍നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News arrested MDMA

Recent News

Corehub Up