കായംകുളം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കായംകുളം കൃഷ്ണപുരം ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്.
ഇയാൾ കൊലപാതകക്കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു. 1.7 ഗ്രാം എംഡിഎംഎ യുവാവ് താമസിക്കുന്ന വീട്ടിൽനിന്നു പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ജില്ലയിലുടനീളം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്.
Tags : MDMA Nattuvishesham Districte news