പ്രതീകാത്മക ചിത്രം
അടൂർ: അടൂരിൽ മോഷണം നടത്തിയവരെ പിടികൂടാനായി നടത്തിയ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ. മാവേലിക്കര പോനകം ഊരാളിശ്ശേരി ഹൗസിൽ ഉണ്ണി കാർത്തികേയൻ (25) ആണ് അടൂർ പൊലിസിന്റെ പിടിയിലായത്.
അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ദേഹപരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 3.72 ഗ്രാം കഞ്ചാവ് കണ്ടെത്തി. അതേസമയം, ഇയാൾ ഓടിച്ചിരുന്ന ബൈക്ക് എറണാകുളത്തുനിന്ന് മോഷ്ടിച്ചതാണെന്ന സംശയത്തെ തുടർന്ന് അടൂർ പൊലിസ് എറണാകുളവുമായി ബന്ധപ്പെട്ടു.
എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസിൽ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി. തുടർന്ന് അവിടെ നിന്നെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് എറണാകുളത്തേക്ക് കൊണ്ടുപോയി.
Tags : District News Nattuvishesham Youth cannabis stolen bike