യൂത്ത് പാർലമെന്റ് മാളവിക ജി. നായർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മേരാ യുവഭാരത് കോഴിക്കോടും കോളജ് ഓഫ് അപ്ലൈഡ് സയൻസും (ഐഎച്ച്ആർഡി) സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാർലമെന്റ് മത്സരത്തിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
വികസിത് ഭാരത് യുവ ലീഡേഴ്സ് ഡയലോഗ് 2027-ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കോളജ് കാമ്പസിൽ സംഘടിപ്പിച്ച പരിപാടി അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ഉദ്ഘാടനം ചെയ്തു. "നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ സി.എച്ച്. ഫാത്തിമത്ത് ഷെയിക്ക ഒന്നാം സ്ഥാനവും വി. ഹിബ റസാക്ക് രണ്ടാം സ്ഥാനവും വി. അവന്തിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ 30 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫിസർ കേണൽ വൈ.കെ. ഗൗതം അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ എം. സുനിത, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ജസ്ലീൻ ജോസ്, മൈ ഭാരത് പ്രതിനിധി സനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്നവർക്ക് ഡൽഹിയിൽ നടക്കുന്ന ദേശീയ യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Tags : Youth Parliament NattuVishesham DistrictNews Youth