x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ടി​ന്‍റെ സ്വീ​ക​ര​ണം


Published: February 7, 2026 02:21 AM IST | Updated: February 7, 2026 02:21 AM IST

യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ബെ​സ്റ്റ് പാ​ർ​ല​മെ​ന്‍റേ​റി​യ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡെ​ന റോ​സി​നെ ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ ഷാ​ൾ അ​ണി​യി​ച്ച് കൈ ​ഉ​യ​ർ​ത്തി​പ്പി​ടി

വെ​ള്ള​രി​ക്കു​ണ്ട്: സം​സ്ഥാ​ന യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ടി​ന്‍റെ സ്വീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ളെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ന​യി​ച്ചാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.
തു​ട​ർ​ന്ന് ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ത് ഭ​ര​ണ​കൂ​ട​ത്തെ​യും മാ​റ്റാ​നും കൊ​ണ്ടു​വ​രാ​നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​ക​ൾ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ മാ​ത്ര​മേ ജ​നാ​ധി​പ​ത്യം ക​രു​ത്തു​റ്റ​താ​വു​ക​യു​ള്ളു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​നാ​യി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രാ​യ റി​ൻ​സി ഏ​ബ്ര​ഹാം, ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​നു പി. ​ജോ​സ​ഫ്, പി.​എ​സ്. കു​ര്യ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജ​യി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഫൗ​സി​യ ഫൈ​സ​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഷോ​ബി ജോ​സ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സ​ന്തോ​ഷ് കെ. ​പീ​റ്റ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സു​കു​ട്ടി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ, സി​ജോ ജെ. ​അ​റ​യ്ക്ക​ൽ, ഷി​നി ഡേ​വി​സ്, ഡെ​ന റോ​സ് ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Youth Parliament nattuvishesham local news m

Recent News

Corehub Up