x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്തു​വ​ണ്ടി​ക്കാ​ര​നെ അ​ടി​ച്ചു​വീ​ഴ്ത്തി പ​ണം ക​വ​ർ​ന്ന യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ


Published: March 17, 2026 05:28 AM IST | Updated: March 17, 2026 05:28 AM IST

നെ​ടു​മ​ങ്ങാ​ട് : ഗു​ണ്ടാ​പ്പി​രി​വ് ന​ൽ​കാ​ത്ത​തി​ന് ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ട​ക്കാ​ര​നെ മ​ർദി​ക്കു​ക​യും പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്ത വി​തു​ര ബോ​ണ​ക്കാ​ട് പ​ത്തു​മു​റി ല​യം ബി​എ ഡി​വി​ഷ​നി​ൽ വി​ജ​യ് (26), വി​തു​ര ക​ളി​ക്ക​ൽ പ്ലാ​ങ്കാ​ല ക​ട്ട​യ്കാ​ൽ വീ​ട്ടി​ൽ ഗോ​കു​ൽ (21), പ​ര​പ്പാ​റ മ​രു​തും​മൂ​ട് പ്ര​ശാ​ന്ത് ശ്രു​തി ഭ​വ​നി​ൽ പ്ര​ശാ​ന്ത് (22) എ​ന്നി​വ​രെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി പ​ത്ത​ര​യോ​ടെ പ​ഴ​കു​റ്റി​യി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ ഫാ​സ്റ്റ് ഫു​ഡ് വി​ല്പ​ന ന​ട​ത്തു​ന്ന തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ശി​വ​യെ കാ​റി​ലെ​ത്തി​യ മൂ​വ​ർ സം​ഘം അ​ടി​ച്ചു​വീ​ഴ്ത്തി അ​യ്യാ​യി​രം രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

​ പോ​ലീ​സി​ന്‍റെ റൗ​ഡി ഹി​സ്റ്റ​റി ലിറ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണു പ്രതികൾ. ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ തൊ​ളി​ക്കോ​ട് നെ​ടു​മ​ങ്ങാ​ട് എ​സ്​എ​ച്ച്ഒ പി.​കെ. മോ​ഹി​ത്ത്, എ​സ്ഐ മു​ഹ്സി​ൻ മു​ഹ​മ്മ​ദ്സി, എഎ​സ്​ഐ ബി​ജു, ര​ജി​ത്ത്, സി​പിഒ മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Youths arrested stealing money

Recent News

Corehub Up