കാസര്ഗോഡ്: കേരള കേന്ദ്ര സര്വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനു രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ് 10 വരെ സര്വകലാശാലാ വെബ്സൈറ്റ് www.cukerala.ac.in സന്ദര്ശിച്ച് രജിസ്റ്റര് ചെയ്യാം.
രാജ്യത്തെ വിവിധ സര്വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി - പിജി) എഴുതിയവരാണ് രജിസ്റ്റര് ചെയ്യേണ്ടത്. ജൂണ് 19നു താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂണ് 22നും 23നും പരാതി അറിയിക്കാം.
27 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സര്വകലാശാല നടത്തുന്നത്. ജനറല്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. കൂടുതല് വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക. ഫോണ്: 04672 2309467. ഇ-മെയില്: [email protected]
പ്രോഗ്രാമുകള്:
എംഎ ഇക്കണോമിക്സ്, എംഎ ഇംഗ്ലീഷ് ആന്ഡ് കംപാരറ്റീവ് ലിറ്ററേച്ചര്, എംഎ ലിംഗ്വിസ്റ്റിക്സ് ആന്ഡ് ലാംഗ്വേജ് ടെക്നോളജി, എംഎ ഹിന്ദി ആന്ഡ് കംപാരറ്റീവ് ലിറ്ററേച്ചര്, എംഎ ഇന്റര്നാഷണല് റിലേഷന്സ് ആന്ഡ് പൊളിറ്റിക്കല് സയന്സ്, എംഎ മലയാളം, എംഎ കന്നഡ, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്ഡ് പോളിസി സ്റ്റഡീസ്, എംഎസ്ഡബ്ല്യു, എംഎഡ്, എംഎസ്സി സുവോളജി, എംഎസ്സി ബയോകെമിസ്ട്രി, എംഎസ്സി കെമിസ്ട്രി, എംഎസ്സി കംപ്യൂട്ടര് സയന്സ്, എംഎസ്സി എന്വയോണ്മെന്റല് സയന്സ്, എംഎസ്സി ജീനോമിക് സയന്സ്, എംഎസ്സി ജിയോളജി, എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി മൈക്രോബയോളജി, എംഎസ്സി ബോട്ടണി, എംഎസ്സി ഫിസിക്സ്, എംഎസ്സി യോഗ തെറാപ്പി, എല്എല്എം, മാസ്റ്റര് ഓഫ് പബ്ലിക് ഹെല്ത്ത്, എംബിഎ- ജനറല് മാനേജ്മെന്റ്, എംബിഎ - ടൂറിസം ആന്ഡ് ട്രാവല് മാനേജ്മെന്റ്, എംകോം.
Tags : Central University PG Admission Registration