x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാഭ്യാസ സംശയങ്ങൾ


Published: May 31, 2026 10:57 PM IST | Updated: May 31, 2026 10:57 PM IST

കേ​​ര​​ള ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ർ​​ക്കി​​ടെ​​ക്ച​​റി​​ൽ കോ​​ള​​ജു​​ക​​ളി​​ലും സ​​ർ​​ക്കാ​​രി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​റ്റ് ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കോ​​ള​​ജു​​ക​​ളി​​ലും ബി​​ആ​​ർ​​ക്ക് പ​​ഠി​​ക്കു​​ന്ന​​തി​​ന് നാ​​റ്റ സ്കോ​​ർ മാ​​ത്ര​​മാ​​ണോ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്? എ​​ൻ​​ഐടി​​യി​​ലും ഐ​​ഐ​​ടി​​ലും ഈ ​​സ്കോ​​ർ ത​​ന്നെ​​യാ​​ണോ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് ? ഈ ​​വ​​ർ​​ഷം നാ​​റ്റ പ​​രീ​​ക്ഷ​​യി​​ൽ ചി​​ല മാ​​റ്റ​​ങ്ങ​​ൾ വ​​ന്നി​​ട്ടു​​ണ്ട് എ​​ന്ന് പ​​റ​​യു​​ന്നു. എ​​ന്താ​​ണ് പ്ര​​ധാ​​ന മാ​​റ്റ​​ങ്ങ​​ൾ?

ന​​ന്ദി​​നി കൃ​​ഷ്ണ​​ൻ നി​​ല​​ന്പൂ​​ർ

കേ​​ര​​ള​​ത്തി​​ലെ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ബി​​ആ​​ർ​​ക്ക് പ്രോ​​ഗ്രാം ന​​ട​​ത്തു​​ന്ന എ​​ല്ലാ കോ​​ള​​ജു​​ക​​ളി​​ലേ​​ക്കും പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് പ​​ന്ത്ര​​ണ്ടാം ക്ലാ​​സി​​ൽ ല​​ഭി​​ച്ച മാ​​ർ​​ക്കി​​നോ​​ടൊ​​പ്പം നാ​​റ്റാ പ​​രീ​​ക്ഷ​​യി​​ൽ ല​​ഭി​​ക്കു​​ന്ന സ്കോ​​റാ​​ണ്. എ​​ന്നാ​​ൽ, എ​​ൻ​​ഐ​​ടി​​ക​​ളും ഐ​​ഐ​​ടി​​ക​​ളും ആ​​ർ​​ക്കി​​ടെ​​ക്ച​​ർ പ​​ഠ​​ന​​ത്തി​​ന് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് നാ​​റ്റ സ്കോ​​ർ അ​​ല്ല.

എ​​ൻ​​ഐ​​ടി​​യി​​ൽ ബി​​ആ​​ർ​​ക്ക് പ്രോ​​ഗ്രാ​​മി​​ന് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന യോ​​ഗ്യ​​ത ജെ​​ഇ​​ഇ മെ​​യി​​ൻ പേ​​പ്പ​​ർ ര​​ണ്ടി​​ന്‍റെ സ്കോ​​റാ​​ണ്. ഐ​​ഐ​​ടി​​ക​​ളി​​ൽ ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സി​​നു ശേ​​ഷം ന​​ട​​ത്തു​​ന്ന ആ​​ർ​​ക്കി​​ടെ​​ക്ട് ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റ് സ്കോ​​റാ​​ണ് പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം നാ​​റ്റ പ​​രീ​​ക്ഷ​​യി​​ൽ ചി​​ല മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്.

ഈ ​​വ​​ർ​​ഷം മു​​ത​​ൽ നാ​​റ്റ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക് കൂ​​ടാ​​തെ മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള പെ​​ർ​​സ​​ന്‍റൈ​​ൽ സ്കോ​​റും റി​​സ​​ൾ​​ട്ട് കാ​​ർ​​ഡി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കും. സ്കോ​​റി​​ന്‍റെ വാ​​ലി​​ഡി​​റ്റി ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് മാ​​ത്ര​​മാ​​യി​​രി​​ക്കും.

പ​​തി​​നൊ​​ന്നാം ക്ലാ​​സു​​കാ​​ർ​​ക്ക് ഈ ​​വ​​ർ​​ഷം നാ​​റ്റ പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നോ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​തി​​നോ അ​​നു​​വാ​​ദ​​മി​​ല്ല.

ഫി​​സി​​ക്സ്, ക​​ണ​​ക്ക് എ​​ന്നി​​വ പ​​ഠി​​ച്ച 45 % മാ​​ർ​​ക്കോ​​ടെ 12 ക്ലാ​​സ് ജ​​യി​​ച്ച​​വ​​ർ​​ക്കും ഈ ​​വ​​ർ​​ഷം പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും ഈ ​​വ​​ർ​​ഷ​​ത്തെ നാ​​റ്റ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​തിനു​​ള്ള യോ​​ഗ്യ​​ത​​യു​​ണ്ട്. 12 ക്ലാ​​സി​​ൽ ഫി​​സി​​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്സ് കൂ​​ടാ​​തെ കെ​​മി​​സ്ട്രി പ​​ഠി​​ക്കാ​​ത്ത കു​​ട്ടി​​ക​​ൾ​​ക്കും നാ​​റ്റ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​തി​​നു​​ള്ള യോ​​ഗ്യ​​ത​​യു​​ണ്ട്. ഈ ​​ഗ​​ണ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന കു​​ട്ടി​​ക​​ൾ കെ​​മി​​സ്ട്രി സ​​ബ്ജ​​ക്ടി​​നു പ​​ക​​രം ബ​​യോ​​ള​​ജി, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് അ​​ട​​ക്ക​​മു​​ള്ള മ​​റ്റേ​​തെ​​ങ്കി​​ലും സ​​യ​​ൻ​​സ് സ​​ബ്ജ​​ക്ടു​​ക​​ൾ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്കും ഈ ​​വ​​ർ​​ഷം നാ​​റ്റ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ യോ​​ഗ്യ​​ത​​യു​​ണ്ട്.
എ​​ന്നാ​​ൽ, പ​​രീ​​ക്ഷ​​യു​​ടെ പ​​ഴ​​യ ക്ര​​മ​​ത്തി​​ൽ മാ​​റ്റ​​ങ്ങ​​ൾ ഒ​​ന്നു​​മി​​ല്ല. പ​​രീ​​ക്ഷ​​യു​​ടെ പാ​​ർ​​ട്ട് എ ​​ഡ്രോ​​യിം​​ഗ് ഉ​​ൾ​​പ്പെ​​ടു​​ന്ന ഭാ​​ഗം ഓ​​ഫ് ലൈ​​ൻ ആ​​യും പാ​​ർ​​ട്ട് ബി ​​കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്ഠി​​ത അ​​ഡാ​​പ്റ്റീ​​വ് രീ​​തി​​യി​​ലു​​മാ​​ണ് പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്.

ഇ​​വി​​ടെ അ​​ഡാ​​പ്റ്റീ​​വ് പ​​രീ​​ക്ഷാ രീ​​തി എ​​ന്ന​​ത് കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്ഠി​​ത​​മാ​​യ ഒ​​രു പ​​രീ​​ക്ഷ രീ​​തി​​യാ​​ണ്. ഇ​​തി​​ൽ വി​​ദ്യാ​​ർ​​ഥി ശ​​രി ഉ​​ത്ത​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത​​നു​​സ​​രി​​ച്ച് ചോ​​ദ്യ​​ങ്ങ​​ളു​​ടെ നി​​ല​​വാ​​രം അ​​തു​​പോ​​ലെ നി​​ൽ​​ക്കു​​ക​​യോ കൂ​​ടു​​ക​​യോ ചെ​​യ്യും. എ​​ന്നാ​​ൽ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​യാ​​ൾ തെ​​റ്റാ​​യ ഉ​​ത്ത​​ര​​ങ്ങ​​ളാ​​ണ് ന​​ൽ​​കു​​ന്ന​​തെ​​ങ്കി​​ൽ ചോ​​ദ്യ​​ങ്ങ​​ളു​​ടെ നി​​ല​​വാ​​രം വ​​ർ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല എ​​ളു​​പ്പം ചെ​​യ്യാ​​വു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ ആ​​യി​​രി​​ക്കും ല​​ഭി​​ക്കു​​ക. പ​​ക്ഷേ ഇ​​വി​​ടെ ഓ​​ർ​​ത്തി​​രി​​ക്കേ​​ണ്ട കാ​​ര്യം നി​​ല​​വാ​​രം കൂ​​ടി​​യ ചോ​​ദ്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്പോ​​ൾ വെ​​യി​​റ്റേജ് കൂ​​ടു​​ത​​ലാ​​ക്കി അ​​തി​​ന​​നു​​സ​​രി​​ച്ച് സ്കോ​​​​ർ ഉ​​യ​​രു​​ക​​യും ചെ​​യ്യും. എ​​ളു​​പ്പ​​മു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ​​ക്കാ​​ണ് ഉത്തരം ന​​ൽ​​കു​​ന്ന​​തെ​​ങ്കി​​ൽ സ്കോ​​ർ കു​​റ​​ഞ്ഞ​​താ​​യി​​രി​​ക്കും.

ര​​ണ്ടു​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യാ​​ണ് ഈ ​​വ​​ർ​​ഷ​​വും നാ​​റ്റാ പ​​രീ​​ക്ഷ ന​​ട​​ക്കു​​ന്ന​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ വേ​​ണ​​മെ​​ങ്കി​​ൽ ര​​ണ്ടു​​ ത​​വ​​ണ പ​​രീ​​ക്ഷ എ​​ഴു​​താം. ര​​ണ്ടു പ​​രീ​​ക്ഷ​​യി​​ലെ​​യും മി​​ക​​ച്ച സ്കോ​​ർ ആ​​യി​​രി​​ക്കും പ​​രി​​ഗ​​ണി​​ക്കു​​ക.

ആ​​ദ്യ​​ഘ​​ട്ടം പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ ര​​ണ്ടാം​​ഘ​​ട്ട​​മാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ ത​​യാ​​റാ​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ര​​ണ്ടാം​​ഘ​​ട്ടം ന​​ട​​ക്കു​​ന്ന കൗ​​ണ്‍​സലിം​​ഗ് ന​​ട​​പ​​ടി​​ക​​ൾ​​ക്കുശേ​​ഷം ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ത്ര​​മേ ഇ​​വ​​രെ പ​​രി​​ഗ​​ണി​​ക്കൂ.

 അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
9496181703
([email protected])

Tags : Educational doubts

Recent News

Corehub Up