പ്രതീകാത്മകചിത്രം
പകർച്ചാസാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗസാധ്യത ഒഴിവാക്കുകയാണു പ്രധാനം. രോഗികൾ വ്യക്തിശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും.
* വീടുകളിൽ ആഹാര, പാനീയ ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക
* കിണർ /പൈപ്പ് /ആർഒ പ്ലാന്റ് തുടങ്ങി എവിടെ നിന്നുള്ള വെള്ളമാണെങ്കിലും 15 മിനിറ്റ് നേരം തിളപ്പിച്ചാറിച്ച ശേഷം കുടിക്കുക
* പാചകത്തിനും പാത്രങ്ങൾ കഴുകുന്നതിനുമുള്ള വെള്ളം ക്ലോറിൻ ടാബ്ലറ്റ് ഉപയോഗിച്ച് ശുദ്ധീകരിക്കുക
* പാകം ചെയ്യുന്നതിനു മുമ്പും ഭക്ഷണം വിളമ്പുന്നതിനു മുമ്പും ആഹാരം കഴിക്കുന്നതിനുമുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
*പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുക.
* മുട്ട, കക്ക, കൊഞ്ച്, കണവ പോലെയുള്ള കടൽവിഭവങ്ങൾ, മാംസം
എന്നിവ സമയം എടുത്ത് നന്നായി പാകം ചെയ്ത ശേഷം കഴിക്കുക.
* പഴകിയ ഭക്ഷണം കഴിക്കരുത്
* ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുക
* പാനീയങ്ങൾ തയാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള യാതൊരു പാനീയങ്ങളും ഉപയോഗിക്കരുത്.
* വീട്ടിലെ കുഞ്ഞുങ്ങൾ, വയോജനങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ വൃത്തി കൃത്യമായി ഉറപ്പാക്കുക
* അടുക്കളയിലും ഭക്ഷണം കഴിക്കുന്നയിടത്തും ഈച്ച വരാതെ സൂക്ഷിക്കുക.
* മലവിസർജനം ടോയ്ലറ്റിൽ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസർജ്യവും ടോയ്ലറ്റിൽ നിക്ഷേപിക്കുക
* കുഞ്ഞുങ്ങളുടെ/ കിടപ്പുരോഗികളുടെ ഡയപ്പറുകൾ കൃത്യമായി സംസ്കരിക്കുക
* കഴിയുന്നതും വീട്ടിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുക
ആഹാര, പാനീയ വിതരണശാലകൾക്കുള്ള
നിർദേശങ്ങൾ
* പാചക ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം
* ക്ലോറിൻ ടാബ് ലെറ്റ് ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക.
* മുട്ട, മാംസം എന്നിവ ഭാഗികമായി മാത്രം പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള പാനീയങ്ങൾ എന്നിവ രോഗപ്പകർച്ചയുടെ കാലത്ത് വിതരണം ചെയ്യരുത്.
* പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴിക്കുക.
* ഈച്ച വരാത്ത വിധം അടുക്കളയും ഭക്ഷണം വിതരണം ചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിക്കുക.
ഭക്ഷണ പാനീയങ്ങൾ മൂടി സൂക്ഷിക്കുക.
* കൈ കഴുകുന്നതിന് സോപ്പ് / ലിക്വിഡ് സോപ്പ് എന്നിവ ഉപയോഗിക്കണം.
* വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് ഭക്ഷണപാനീയങ്ങളിൽ ഉപയോഗിക്കരുത്.
* ഭക്ഷണം/വെള്ളം ഇവയുടെ സാമ്പിൾ പരിശോധന സ്ഥാപനത്തിന്റെ ശുചിത്വ പരിശോധന തുടങ്ങിയവയുമായി സ്ഥാപന ഉടമകൾ സഹകരിക്കുക. രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന വിധം ആഹാര പാനീയങ്ങൾ വിതരണം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ശിക്ഷാർഹമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Tags : to prevent Shigella. Avoid drinks made with unboiled milk prevent Shigella. HealthNews