വാഷിംഗ്ടൺ ഡിസി: ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക അന്പതു ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ്. ഇക്കാര്യത്തിൽ ഒരുവിധ ഒഴികഴിവും പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തലുണ്ടായി മണിക്കൂറുകൾക്കമുള്ള ട്രംപിന്റെ ഭീഷണി ചൈനയെയും റഷ്യയും ലക്ഷ്യമിട്ടാണെന്നു വിലയിരുത്തപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടിക്കാനായി ഇറാനു ചൈനയും റഷ്യയും ഉപഗ്രഹചിത്രങ്ങളടക്കം നല്കിയതായി ആരോപണമുണ്ട്.
കപ്പലുകളെ മുക്കാൻ ശേഷിയുള്ള ശബ്ദാതിവേഗ മിസൈലുകളടക്കം അത്യാധുനിക ആയുധങ്ങൾ ചൈനയിൽനിന്നു വാങ്ങാനുള്ള നീക്കത്തിലാണ് ഇറാനെന്നും റിപ്പോർട്ടുണ്ട്.
Tags : tariff arms sales Iran Trump