x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​തീയിൽ വെന്തുരുകി ഫ്രാ​ൻ​സും സ്പെ​യി​നും

വെബ്ഡെസ്ക്
Published: July 26, 2026 11:07 PM IST | Updated: July 26, 2026 11:07 PM IST

ഫ്രാ​ൻ​സി​ലെ ഗി​റോ​ണ്ടെ​യി​ൽ കാ​ട്ടു​തീ​യി​ൽ ക​ത്തി​ന​ശി​ച്ച വീടും വാഹനങ്ങളും പരിശോധിക്കുന്ന യു​വാ​വ്.

മ​​​​ഡ്രി​​​​ഡ്/​​​​പാ​​​​രി​​​​സ്: ഫ്രാ​​​​ൻ​​​​സി​​​​ലും സ്പെ​​​​യി​​​​നി​​​​ലും കാ​​​​ട്ടു​​​​തീ പ​​​​ട​​​​രു​​​​ന്നു. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി ഇ​​​​തു​​​​വ​​​​രെ 3,30,000 ആ​​​​ളു​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു.

ഫ്രാ​​​​ൻ​​​​സി​​​​ലാ​​​​ണ് കാ​​​​ട്ടു​​​​തീ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ടം വി​​​​ത​​​​ച്ച​​​​ത്. ആ​​​​റു പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 55,000 പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു.

42,000 ഹെ​​​​ക്ട​​​​ർ ഇ​​​​തു​​​​വ​​​​രെ ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു. ര​​​​ണ്ടാം ലോ​​​​ക മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ട്ടു​​​​തീ​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ഥി​​​​തി വ​​​​ള​​​​രെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നു ഫ്ര​​ഞ്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ലോ​​​​റ​​​​ന്‍റ് നൂ​​​​ന​​​​സ് പ​​​​റ​​​​ഞ്ഞു.

തീ ​​​​നി​​​​യ​​​​ന്ത്ര​​​​ണ വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​വ​​​​രെ തി​​​​രി​​​​കെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ട​​​​നെ​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഉ​​​​ണ​​​​ങ്ങി​​​​യ മ​​​​ര​​​​ങ്ങ​​​​ളും ശ​​​​ക്ത​​​​മാ​​​​യ വ​​​​ര​​​​ണ്ട കാ​​​​റ്റു​​​​മാ​​ണു കാ​​​​ട്ടു​​​​തീ പ​​​​ട​​​​രാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​ത്. സ്പെ​​​​യി​​​​നി​​​​ലേ​​​​ക്കു​​​​ള്ള എ63 ​​​​മോ​​​​ട്ടോ​​​​ർ ​​വേ 60 ​​കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് സൈ​​​​ന്യ​​​​ത്തെ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​ന​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക​​​​രെ അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ൺ പ​​​​റ​​​​ഞ്ഞു.

സ്പെ​​​​യി​​​​നി​​​​ലും കാ​​​​ട്ടു​​​​തീ പ‌​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. മാ​​​​ഡ്രി​​​​ഡി​​​​നും ആ​​​​വി​​​​ല​​​​യ്ക്കും ചു​​​​റ്റു​​​​മു​​​​ള്ള പ്ര​​​​ദേശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 90,000ത്തി​​​​ല​​​​ധി​​​​കം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. മാ​​​​ഡ്രി​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ മാ​​​​ത്രം 10,000 ഹെ​​​​ക്ട​​​​റും ആ​​​​വി​​​​ല പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ 13,000 മു​​​​ത​​​​ൽ 15,000 ഹെ​​​​ക്ട​​​​ർ വ​​​​രെ വ​​​​ന​​​​ഭൂ​​​​മി​​​​യും ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്നെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. സ്പെ​​​​യി​​​​ൻ ദേ​​​​ശീ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : France Spain Ravaged wildfires Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up