x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​രി​ജാ​നി​ക്ക് പി​ന്നാ​ലെ ഇ​റാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി​യെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ


Published: March 18, 2026 04:46 PM IST | Updated: March 18, 2026 04:46 PM IST

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​ത്തീ​ബി​നെ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സാ​ണ് ബു​ധ​നാ​ഴ്ച ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം അ​തീ​വ ഗു​രു​ത​ര​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ഇ​സ്മാ​യി​ൽ ഖ​ത്തീ​ബി​ന് പു​റ​മെ, ഇ​റാ​ന്‍റെ സു​പ്ര​ധാ​ന സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള അ​ലി ലാ​രി​ജാ​നി, ബ​സി​ജ് അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗം മേ​ധാ​വി ഗു​ലാം റെ​സ സു​ലൈ​മാ​നി എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ‌‌‌
ഇ​ന്ന​ലെ റി​പ്പോ​ർ‌‌​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​ൻ ക്ല​സ്റ്റ​ർ മി​സൈ​ലു​ക​ൾ പ്ര​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. ‌

ടെ​ൽ അ​വീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​മേ​രി​ക്ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന 'ഓ​പ്പ​റേ​ഷ​ൻ റോ​റിം​ഗ് ല​യ​ൺ' എ​ന്ന സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളെ​യും സൈ​നി​ക നേ​തൃ​ത്വ​ത്തെ​യും ത​ക​ർ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

 

Tags : Iran Intelligence Chief Latest News

Recent News

Corehub Up