x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎഇയിൽ ഇറാന്‍റെ വൻ ഭീകരശൃംഖല തകർത്തു


Published: March 21, 2026 02:10 AM IST | Updated: March 21, 2026 02:10 AM IST

ദു​​​ബാ​​​യ്: രാ​​​ജ്യ​​​ത്ത് ഇ​​​റാ​​​ന്‍റെ​​​യും ഹി​​​സ്ബു​​​ള്ള​​​യു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന വ​​​ൻ ഭീ​​​ക​​​ര ശൃം​​​ഖ​​​ല​​​യെ യു​​​എ​​​ഇ പ്ര​​​തി​​​രോ​​​ധ​​​സേ​​​ന ത​​​ക​​​ർ​​​ത്തു. രാ​​​ജ്യ​​​ത്തെ സു​​​പ്ര​​​ധാ​​​ന​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നും സാ​​​മ്പ​​​ത്തി​​​ക​​​ഭ​​​ദ്ര​​​ത ത​​​ക​​​ർ​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ട്ട സം​​​ഘ​​​ത്തെ​​​യാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്ന് യു​​​എ​​​ഇ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​ന്‍റെ റ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി ഗാ​​​ർ​​​ഡി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ട് പ​​​രി​​​ശീ​​​ല​​​ന​​​വും ഫ​​​ണ്ടിം​​​ഗും ല​​​ഭി​​​ച്ച​​​വ​​​രാ​​​ണ് ഇ​​​വ​​​രെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​റാ​​​ൻ-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം കൊ​​​ടു​​​മ്പി​​​രി​​​കൊ​​​ണ്ടി​​​രി​​​ക്കെ യു​​​എ​​​ഇ​​​യെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള ഈ ​​​നീ​​​ക്കം അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​റ​​​ബ് ലോ​​​കം കാ​​​ണു​​​ന്ന​​​ത്.

പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. യു​​​എ​​​ഇ​​​യി​​​ലെ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളെ​​​യും വി​​​ദേ​​​ശ ന​​​യ​​​ത​​​ന്ത്ര​​​ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യം വ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

ല​​​ബ​​​ന​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഹി​​​സ്ബു​​​ള്ള വ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്കു പ​​​ണം കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കി​​​ട​​​യി​​​ൽ ഭീ​​​തി പ​​​ട​​​ർ​​​ത്താ​​​നും യു​​​എ​​​ഇ​​​യു​​​ടെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​ഇ ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ​​​ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

യു​​​എ​​​ഇ​​​യു​​​ടെ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ഈ ​​​സം​​​ഘ​​​ത്തെ നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഈ ​​​ശൃം​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​വ​​​ർ​​​ക്കു പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ആ​​​രെ​​​ങ്കി​​​ലും സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. പി​​​ടി​​​കൂ​​​ടി​​​യ ഭീ​​​ക​​​ര​​​ർ​​​ക്ക് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം ക​​​ണ്ടെ​​​ത്തി. ഇ​​​റാ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

Tags : Iranian terror network dismantled UAE

Recent News

Corehub Up