ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽനിന്ന് 24 ജെഎഫ് -17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി സൊമാലിയ. സൊമാലി എയർ ഫോഴ്സ് കമാൻഡർ മുഹമ്മദ് ഷേഖ് അലിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്.
ചൈനയുടെ ചെംഗ്ഡു എയർക്രാഫ്റ്റ് കോർപറേഷനും (സിഎസി) പാക്കിസ്ഥാൻ എയ്റോനോട്ടിക്കൽ കോംപ്ലക്സും സംയുക്തമായി വികസിപ്പിച്ചകാണ് ജെഎഫ് 17 തണ്ടർ. കഴിഞ്ഞ വർഷം ഇന്ത്യക്കെതിരേയുണ്ടായ സംഘർഷത്തിൽ ജെഎഫ്-17 കരുത്തു തെളിയിച്ചെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.
ഇന്തോനേഷ്യ, ഇറാക്ക് , ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജെഎഫ്-17 വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അവകാശപ്പെട്ടിരുന്നു.
Tags : JF-17 fighter jets Somalia to buy