x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 24 ആ​യി


Published: May 16, 2026 01:38 AM IST | Updated: May 16, 2026 01:38 AM IST

കീ​​​​വ്: യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ൽ റ​​​​ഷ്യ​​​​ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 24 ആ​​​​യി. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മൂ​​​​ന്നു കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​മു​​​​ൾ​​​​പ്പെ​​​​ടും.

പാ​​​​ർ​​​​പ്പി​​​​ടസ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​ണു റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​മ്പ​​​​തുനി​​​​ല ​​​​കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ക്രൂ​​​​സ് മി​​​​സൈ​​​​ലാ​​​​ണ് പ​​​​തി​​​​ച്ച​​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 48 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ബു​​​​ധ​​​​നാ​​​​ഴ്ച മു​​​​ത​​​​ൽ ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ 1,560ല​​​​ധി​​​​കം ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളുണ്ടാ​​​​യ​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കു​​​​ട്ടി ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ല് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മോ​​​​സ്കോ​​​​യ്ക്കു സ​​​​മീ​​​​പം റി​​​​യ​​​​സാ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച ഒ​​​​റ്റ​​​​രാ​​​​ത്രി 355 യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

Tags : Ukraine death toll e Russian attack

Recent News

Corehub Up