x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സ​മാ​ധാ​നം ത​ക​ർ​ക്കു​ന്നു; ഇ​റാ​നും പ​ര​മോ​ന്ന​ത നേ​താ​വി​നും പി​ന്തു​ണ​യു​മാ​യി ഉ​ത്ത​ര കൊ​റി​യ


Published: March 11, 2026 07:03 PM IST | Updated: March 11, 2026 07:03 PM IST

പ്യോം​ഗ്യാം​ഗ്: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഉ​ത്ത​ര കൊ​റി​യ രം​ഗ​ത്ത്. ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്‌​താ​ബ ഖ​മ​ന​യ്ക്ക് ഉ​ത്ത​ര കൊ​റി​യ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ലും ഉ​ത്ത​ര കൊ​റി​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ൻ‌ തെ​ര​ഞ്ഞെ​ടു​ത്ത പു​തി​യ നേ​താ​വി​നെ ത​ങ്ങ​ൾ മാ​നി​ക്കു​ന്നു​വെ​ന്നും ഉ​ത്ത​ര കൊ​റി​യ​യു​ടെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നെ​തി​രാ​യ സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ലൂ​ടെ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ളെ ത​ങ്ങ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും ഉ​ത്ത​ര കൊ​റി​യ അ​റി​യി​ച്ചു.

ഇ​റാ​നെ​തി​രാ​യു​ള്ള യു​എ​സ്-​ഇ​സ്ര​യേ​ൽ സൈ​നി​ക നീ​ക്ക​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യെ​ന്ന് നേ​ര​ത്തെ ഉ​ത്ത​ര കൊ​റി​യ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ഉ​ത്ത​ര കൊ​റി​യ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : united states iran israel north korea

Recent News

Corehub Up