x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെനസ്വേലൻ രാഷ്‌ട്രീയത്തടവുകാർക്ക് പൊതുമാപ്പ് നൽകുമെന്ന് പ്രസിഡന്‍റ്


Published: January 31, 2026 11:50 PM IST | Updated: January 31, 2026 11:50 PM IST

കാ​​​ര​​​ക്കാ​​​സ്: ​​​വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ 1999 മു​​​ത​​​ലു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ​​​ത്ത​​​ട​​​വു​​​കാ​​​ർ​​​ക്കു പൊ​​​തു​​​മാ​​​പ്പു ന​​​ല്കു​​​മെ​​​ന്ന് ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റൊ​​​ഡ്രി​​​ഗ​​​സ് അ​​​റി​​​യി​​​ച്ചു.

കൊ​​​ല​​​പാ​​​ത​​​കം, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്ത​​​ൽ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ മോ​​​ചി​​​പ്പി​​​ക്കി​​​ല്ല. മോ​​​ചി​​​ത​​​രാ​​​കു​​​ന്ന​​​വ​​​ർ പ്ര​​​തി​​​കാ​​​ര-​​​വി​​​ദ്വേ​​​ഷ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​ര​​​രു​​​തെ​​​ന്ന് ഡെ​​​ൽ​​​സി നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സ​​​മാ​​​ധാ​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ മ​​​ച്ചാ​​​ഡോ പ്ര​​​തി​​​ക​​​രി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ 711 രാ​​​ഷ്‌​​​ട്രീ​​​യ​​​ത്ത​​​ട​​​വു​​​കാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണ് ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ശേ​​​ഷം ധാ​​​രാ​​​ളം പേ​​​ർ മോ​​​ചി​​​ത​​​രാ​​​യി​​​രു​​​ന്നു.

Tags : political prisoners amnesty Venezuela Delcy Rodriguez

Recent News

Corehub Up