തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ളത് 2,70,64,769 വോട്ടർമാർ.1,38,81,522 സ്ത്രീകളും 1,31,83,002 പുരുഷ വോട്ടർമാരുമാണുള്ളത്. 272 ഭിന്നലിംഗക്കാരുമുണ്ട്. പ്രവാസികളായി സംസ്ഥാനത്തു നിന്നുള്ള 2,34,049 വോട്ടർമാരാണുള്ളത്. ഇതിൽ 1,98,047 പുരുഷൻമാരും 35,994 സ്ത്രീകളുമാണ് പ്രവാസികളായുള്ളത്.
18 വയസ് പൂർത്തിയാക്കുന്നവർക്ക് ഇനിയും വോട്ടർ പട്ടികയിൽ പേരു ചേർക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്.
ഇതിനു ശേഷം ഒരാഴ്ചകൂടി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസാനഘട്ട അവസരം നൽകുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നു. സംസ്ഥാനത്താകെ 30,471 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തൊട്ടുമുൻപു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളേക്കാൾ 5,062 പോളിംഗ് ബൂത്തുകൾ ഇത്തവണ അധികമായി തെരഞ്ഞെടുപ്പു കമ്മീഷൻ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ പേരെ വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തിച്ച് പോളിംഗ് ശതമാനം ഉയർത്തുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ലക്ഷ്യം.
Tags : 2.70 crore voters state