x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ട് ആ​രോ​പ​ണം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ


Published: April 9, 2026 11:17 AM IST | Updated: April 9, 2026 11:22 AM IST

കാസർഗോഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ട് ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​തി​ഷേ​ധം. ക​യ്യാ​റി​ലെ 128-ാം ന​മ്പ​ർ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

ഗ​ൾ​ഫി​ലു​ള്ള ഖാ​ലി​ദി​ന്‍റെ വോ​ട്ട് ജാ​ഫ​ർ ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ജാ​ഫ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​സ്‌​ഥാ​ന​ത്ത് ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്നെ മി​ക​ച്ച പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ 10.18വ​രെ 20.20 ശ​ത​മാ​നം വോ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തൃ​ശൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​ല്ലാം രാ​വി​ലെ വോ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം പ​ല​യി‌​ട‌​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് തി​രു​വ​ള്ളൂ​ർ ബൂ​ത്തി​ലും ആ​ലും​മൂ​ട് ബൂ​ത്തി​ലും വോ​ട്ടിം​ഗ് വൈ​കി.

കോ​ഴി​ക്കോ​ട് വ​ള​യ​ത്തും ഉ​ടു​മ്പ​ൻചോ​ല​യി​ൽ മൂ​ന്ന് ബൂ​ത്തു​ക​ളി​ലും യ​ന്ത്ര ത​ക​രാ​ർ ഉ​ണ്ടാ​യി. ചാ​ത്ത​ന്നൂ​ർ കോ​ട്ട​പ്പു​റം ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ലും ത​ട​സം നേ​രി​ട്ടു. ഇ​വി​ടെ​യെ​ല്ലാം അ​ധി​ക​സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : election fake voting Manjeshwaram

Recent News

Corehub Up