x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂട്ടിംഗ് പരിശീലന ടാര്‍ഗറ്റുകള്‍ക്ക് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

കൊച്ചി ബ്യൂറോ
Published: February 2, 2026 12:53 PM IST | Updated: February 2, 2026 12:53 PM IST

ഷൂട്ടിംഗ് പരിശീലന ടാര്‍ഗറ്റുകള്‍ നശിപ്പിച്ച നിലയിൽ.

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിംഗ് പരിശീലന ടാര്‍ഗറ്റുകള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ആര്‍ച്ചറി, ക്രോസ്‌ബോ ഷൂട്ടിംഗ് കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി സൂക്ഷിച്ച ടാര്‍ഗറ്റുകളാണ് നശിപ്പിച്ചത്.

ലോക ചാമ്പ്യന്‍ഷിപ് ജേതാവായ വില്‍ഫ്രഡ് സി മാനുവല്‍ വിദ്യാര്‍ഥികള്‍ക്കായി സ്ഥാപിച്ച ടാര്‍ഗറ്റുകളാണ് നശിപ്പിച്ചത്. ഇതു നശിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags : Anti-social shooting practice set fire shooting practice targets police case

Recent News

Corehub Up