കണ്ണൂർ: യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിൽ ചേരാൻ കെ.സുധാകരൻ ആലോചിച്ചിരുന്നുവെന്ന് കണ്ണൂരിലെ എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഘുനാഥ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
സീറ്റ് തർക്കം രൂക്ഷമായതോടെ താൻ സുധാകരനുമായി സംസാരിച്ചു. അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ആലോചിക്കാമെന്ന് അദ്ദേഹം മറുപടി നൽകിയെന്നും രഘുനാഥ് വ്യക്തമാക്കി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ അടുത്ത അനുയായിയുമായിരുന്ന സി.രഘുനാഥ് 2023ലാണ് കോൺഗ്രസ് വിട്ടത്.
പിന്നാലെ ബിജെപിയിൽ ചേർന്ന രഘുനാഥ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർഥിയായി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമാണ് രഘുനാഥ്.
Tags : bjp entry k. sudhakaran raghunath kannur