x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം; കോ​ൺ​ഗ്ര​സ് നി​യ​സ​ഭാ ക​ക്ഷി യോ​ഗം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക്


Published: May 13, 2026 10:21 PM IST | Updated: May 13, 2026 10:22 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നി​യ​സ​ഭ ക​ക്ഷി യോ​ഗം ചേ​രു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

കെ​പി​സി​സി ആ​സ്ഥാ​ന​ത്താ​യി​രി​ക്കും യോ​ഗം ചേ​രു​ക. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രോ​ട് വ്യാ​ഴാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് എ​ത്താ​ൻ നി​ർ​ദേ​ശം ന​ല്‍​കി. ആ​ദ്യം രാ​വി​ലെ 11ന് ​യോ​ഗം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും എം​എ​ൽ​എ​മാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​നു​ള്ള അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യോ​ഗം ഒ​ന്നി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

ദീ​പ ദാ​സ് മു​ൻ​ഷി​യും ര​ണ്ട് എ​ഐ​സി​സി നി​രീ​ക്ഷ​ക​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ന് മു​ൻ​പോ യോ​ഗ​ത്തി​ലോ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്ന് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും.

ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ൽ​പ​സ​മ​യം മു​ന്പ് മു​തി​ർ​ന്ന നേ​താ​വ് ജ​യ്റാം ര​മേ​ശാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ്ട​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേ​ര​ത്തെ, വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം കാ​ത്ത് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് 10 ദി​വ​സ​ങ്ങ​ളാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags : congress legislative party meeting thursday

Recent News

Corehub Up