x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഡ​ൽ​ഹി​ക്ക്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: March 9, 2026 06:31 AM IST | Updated: March 9, 2026 06:31 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക കേ​​​ന്ദ്ര സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ത​​​യാ​​​റാ​​​ക്കി ഡ​​​ൽ​​​ഹി​​​ക്കു പോ​​​യി. സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ മി​​​സ്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഒ​​​റ്റ​​​പ്പേ​​​രു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

12ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി​​​യി​​​ലാ​​​ണ് പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മി​​​തി കൂ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ ഭൂ​​​രി​​​ഭാ​​​ഗം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യ്ക്ക് അം​​​ഗീ​​​കാ​​​ര​​​മാ​​​കും. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും.

ഇ​​​ന്ന​​​ലെ വി​​​വാ​​​ന്ത ഹോ​​​ട്ട​​​ലി​​​ലാ​​​യി​​​രു​​​ന്നു മ​​​ധു​​​സൂ​​​ദ​​​ന​​​ൻ മി​​​സ്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ന്തി​​​മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ പ​​​ട്ടി​​​ക​​​യു​​​മാ​​​യി ഡ​​​ൽ​​​ഹി​​​ക്കു പോ​​​യി.

ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 50 പേ​​​രു​​​ടെ പ​​​ട്ടി​​​ക നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ൽ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പേ​​​രു​​​കാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ​​​തീ​​​ശ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു പോ​​​യി.എ​​​ന്നാ​​​ൽ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ കൂ​​​ടാ​​​തെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​രെ​​​യും ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്, മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​ല്ലാം പ​​​ട്ടി​​​ക​​​യി​​​ൽ അ​​​ർ​​​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെന്നാ​​​ണ് വി​​​വ​​​രം.

ജാ​​​തി- മ​​​ത- സ​​​മു​​​ദാ​​​യ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും സ​​​മ​​​തു​​​ലി​​​താ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടൊ​​​പ്പം ര​​​ണ്ടാം​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​വ​​​രു​​​ടെ പേ​​​രു​​​ക​​​ളും ത​​​യാ​​​റാ​​​ക്കി. ഡി​​​സി​​​സി​​​ക​​​ളും വി​​​വി​​​ധ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ന​​​ൽ​​​കി​​​യ പേ​​​രു​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Tags : Congress releases candidates for Delhi

Recent News

Corehub Up