x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​സ​ഭ​യി​ൽ സി​പി​ഐ മ​ന്ത്രി​മാ​രും ഉ​ണ്ടാ​യി​രു​ന്നു; സ​ർ​ക്കാ​രി​ന്‍റെ കോ​ട്ട​ത്തി​ന് സി​പി​ഐ​യ്ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്: വി. ​ശി​വ​ൻ​കു​ട്ടി

വെബ് ഡെസ്ക്
Published: November 20, 2026 02:51 PM IST | Updated: November 20, 2026 02:57 PM IST

വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ വി. ​ശി​വ​ന്‍​കു​ട്ടി. ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ​ല്ലാം സി​പി​ഐ​ക്ക് കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും കോ​ട്ട​ത്തി​ല്‍ അ​വ​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നു​മാ​ണ് ശി​വ​ന്‍​കു​ട്ടി​യു​ടെ വി​മ​ര്‍​ശ​നം.

ഇ​തെ​ന്ത് മു​ന്ന​ണി ബ​ന്ധ​മാ​ണ്? കോ​ട്ടം ഉ​ണ്ടെ​ങ്കി​ല്‍ അ​തും അ​വ​ര്‍​ക്ക് ബാ​ധ​ക​മാ​ണ്. നാ​ലു മ​ന്ത്രി​മാ​ര്‍ സി​പി​ഐ​ക്കും ഉ​ണ്ടാ​യി​രു​ന്നു. നേ​ട്ട​ത്തി​ന് മാ​ത്ര​മ​ല്ല കോ​ട്ട​ത്തി​നും അ​വ​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ശി​വ​ന്‍​കു​ട്ടി പ്ര​തി​ക​രി​ച്ചു.

പി​എം ശ്രീ ​ഞ​ങ്ങ​ള്‍ തി​രു​ത്തി​യ​തു​കൊ​ണ്ടാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ അ​ന്ത​സു​യ​ര്‍​ത്തി​പ്പി​ടി​ച്ച​തെ​ന്ന വാ​ദ​ഗ​തി ശ​രി​യ​ല്ല. എ​ല്‍​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ആ ​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​ത്. ഏ​ത് പ്ര​ശ്‌​നം വ​ന്നാ​ലും വീ​ണ്ടും പി ​എം ശ്രീ ​ഉ​യ​ര്‍​ത്തി പി​ടി​ക്കു​ന്ന ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.

Tags : V. Sivankutty against cpi Binoy Viswam pmshri ldf

Recent News

Corehub Up