x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെല്ലാനത്ത് ചുഴലിക്കാറ്റ്; അഞ്ചു വീടുകൾ തകർന്നു, വൻ നാശനഷ്ടം


Published: March 12, 2026 09:03 AM IST | Updated: March 12, 2026 09:03 AM IST

കൊച്ചി: ചെല്ലാനത്ത് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്‍റെ പരിസരത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റോളം കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.

പോലീസും ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം. നിലവിൽ ഇവിടെ കടൽ ഭിത്തികൾ പണിതിട്ടുണ്ട്.

Tags : Cyclone Chellanam houses destroyed damage

Recent News

Corehub Up