x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ൽ ഭീ​തി​പ​ര​ത്തി​യ കൊ​മ്പനെ മ​യ​ക്കു​വെ​ടി​വ​ച്ചു


Published: May 1, 2026 12:37 PM IST | Updated: May 1, 2026 12:50 PM IST

കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ ഒ​രാ​ളെ ച​വി‌​ട്ടി​ക്കൊ​ന്ന ശേ​ഷം ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു. മ​ല​യാ​റ്റൂ​രി​ൽ നി​ന്നു​ള്ള ആ​ര്‍​ആ​ര്‍​ടി സം​ഘ​മാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച​ത്.

ആ​ന മ​യ​ങ്ങിത്തുടങ്ങിയെ​ന്നാ​ണ് വി​വ​രം. അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​ച്ച മ​യ്യ​നാ​ട് പാ​ർ​ത്ഥ​സാ​ര​ഥി എ​ന്ന ആ​ന​യാ​ണ് വി​ര​ണ്ടോ​ടി​യ​ത്. ക്ഷേ​ത്ര‌‌​ക്കു​ള​ത്തി​ൽ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​ന വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു.

ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്.

Tags : elephant attack

Recent News

Corehub Up