x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്


Published: November 22, 2025 12:50 AM IST | Updated: November 22, 2025 12:50 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ പു​​​തുതാ​​​യി നി​​​യ​​​മി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ന്ന ര​​​ണ്ടു മെ​​​ത്രാ​​​ന്മാ​​​രു​​​ടെ അഭി​​​ഷേ​​​കച്ചടങ്ങ് ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പാ​​​ർ​​​ക്കി​​​യ​​​ൽ ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മോ​​​ണ്‍. ഡോ. ​​​യൂ​​​ഹാ​​​നോ​​​ൻ കു​​​റ്റി​​​യി​​​ൽ റ​​​ന്പാ​​​നും യൂ​​​റോ​​​പ്പി​​​ലെ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക വി​​​സി​​​റ്റേ​​​റ്റ​​​ർ മോ​​​ണ്‍. ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് ത​​​ട​​​ത്തി​​​ൽ റ​​​ന്പാ​​​നു​​​മാ​​​ണ് മെ​​​ത്രാ​​​ന്മാ​​​രാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​രാ​​​കു​​​ന്ന​​​ത്. രാ​​​വി​​​ലെ എ​​​ട്ടി​​​നു പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സ​​​മൂ​​​ഹ​​​ബ​​​ലി ന​​​ട​​​ക്കും.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രി​​​ക്കും. കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

Tags : Episcopal consecration Syro Malankara Sabha Malankara Catholica Sabha

Recent News

Corehub Up