x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഞ്ജീവനി ഫുഡ്‌കോര്‍ട്ട്; ഏബലിനായി അവർ ഒത്തുചേർന്നു

ബെ​ന്നി ചി​റ​യി​ല്‍
Published: November 28, 2026 01:03 AM IST | Updated: November 28, 2026 01:03 AM IST

ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​ര്‍ത്ത​്മ​റി​യം ബ​സി​ലി​ക്ക​യു​ടെ സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ഞ്ജീ​വ​നി ഫു​ഡ്‌​കോ​ര്‍ട്ടി​ല്‍ പൊ​റോ​ട്ട ത​യാ​റാ​ക്കു​ന്ന ഫാ. ​മോ​ബ​ന്‍ ചൂ​ര​വ​ടി.

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യ്ക്കു സ​മീ​പ​മു​ള്ള സ​ഞ്ജീ​വ​നി ഫു​ഡ്‌​കോ​ര്‍ട്ടി​ല്‍നി​ന്നു പൊ​റോ​ട്ട​യും നാ​ട​ന്‍ താ​റാ​വു​ക​റി​യും ചി​ക്ക​ന്‍ ബി​രി​യാ​ണി​യും പാ​ല്‍ക്ക​പ്പ​യു​മൊ​ക്കെ ക​ഴി​ച്ചാ​ല്‍ വ​യ​റും നി​റ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​വു​മാ​കും.

ബ്ല​ഡ് കാ​ന്‍സ​ര്‍ ബാ​ധി​ച്ച ഏ​ബ​ല്‍ ജ​യ്‌​സ​ണ്‍ എ​ന്ന ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍റെ മ​ജ്ജ​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യയ്​ക്കു​വേ​ണ്ടി​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് പാ​റേ​ല്‍പ്പ​ള്ളി​ക്ക് എ​തി​ര്‍വ​ശ​ത്ത് എ​സ്‌​വി​ഡി സെ​മി​നാ​രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ വേ​റി​ട്ട ഈ ​ഭ​ക്ഷ​ണ​വി​ത​ര​ണ​ശാ​ല പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നെ​ടും​കു​ന്നം സ​ഞ്ജീ​വ​നി റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ഫാ. ​മോ​ബ​ന്‍ ചൂ​ര​വ​ടി, ബ​ര്‍സാ​ര്‍ ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദി​ക​രും സ​ന്യ​സ്ത​രും ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ​യു​ള്ള ഒ​രു​പ​റ്റം ആ​ളു​ക​ളുമാ​ണ് കാ​രു​ണ്യ​ത്തി​ന്‍റെ ഈ ​ഭ​ക്ഷ​ണ​ശാ​ല​യി​ല​യി​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തും വി​ള​മ്പു​ന്ന​തും.

മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​ക​ളാ​യ ജ​യ്‌​സ​ന്‍റെ​യും മാ​യ​യു​ടെ​യും ഏ​ക​മ​ക​നാ​യ ഏ​ബ​ലി​ന് നാ​ല​ര വ​യ​സി​ല്‍ ര​ക്താ​ര്‍ബു​ദം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ആ​ര്‍സി​സി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ താ​മ​സി​ച്ച​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലൂ​ര്‍ദ്മാ​താ കെ​യ​റി​ലാ​യി​രു​ന്നു. ഫാ. ​മോ​ബ​ന്‍ ചൂ​ര​വ​ടി​യാ​യു​ന്നു സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്‌ട​ര്‍. മാ​സ​ങ്ങ​ള്‍നീ​ണ്ട ചി​കി​ത്സ​യെ​ത്തു​ട​ര്‍ന്ന് ഏ​ബ​ലി​ന്‍റെ രോ​ഗ​ത്തി​നു ശ​മ​ന​മു​ണ്ടാ​യി. തു​ട​ര്‍ന്ന് ജ​യ്‌​സ​ണും മാ​യ​യും ഏ​ബ​ലും ലൂ​ര്‍ദ്മാ​താ കെ​യ​റി​ല്‍ കാ​ന്‍സ​ര്‍ രോ​ഗി​ക​ളു​ടെ ശു​ശ്രൂ​ഷ​ക​രാ​യി മാ​റി. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ഏ​ബ​ലി​ന് വീ​ണ്ടും ര​ക്താ​ര്‍ബു​ദം ശ​ക്തി​പ്പെ​ട്ടു.

ആ​ര്‍സി​സി​യി​ലെ ഡോ​ക്‌ട​ര്‍മാ​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കു​ക എ​ന്ന​തു​മാ​ത്ര​മേ ഏ​ബ​ലി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മാ​ര്‍ഗ​മു​ള്ളൂ. ഇ​തി​നു നാ​ല്‍പ​തു ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രും.​ ഈ പ​ണം ക​ണ്ടെ​ത്തി ചി​കി​ത്സ​യി​ലൂ​ടെ ഏ​ബ​ലി​നെ ര​ക്ഷി​ക്ക​ണം എ​ന്ന ഏ​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ഞ്ജീ​വ​നി​യി​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്.

പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഭ​ക്ഷ​ണ​ശാ​ല ഡി​സം​ബ​ര്‍ 21വ​രെ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ബ​സി​ലി​ക്ക കൂ​ദാ​ശ ചെ​യ്ത​ശേ​ഷം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ക്കാ​യി അ​ര്‍പ്പി​ച്ച ദി​വ്യ​ബ​ലി​മ​ധ്യേ സ​മാ​ഹ​രി​ച്ച സ്തോ​ത്ര​ക്കാ​ഴ്ച ഏ​ബ​ലി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്കു കൈ​മാ​റി​യി​രു​ന്നു.

Tags : Sanjeevani Food Court Abel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up