x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​ക​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് മാ​ർ​ക്സി​സ​മ​ല്ല; സി​പി​എ​മ്മി​നെ​തി​രെ തു​റ​ന്ന​ടി​ച്ച് മ​നു തോ​മ​സ്

വെബ് ഡെസ്ക്
Published: November 20, 2026 01:39 PM IST | Updated: November 20, 2026 01:43 PM IST

മ​നു തോ​മ​സ്, അ​രി​യി​ൽ ഷു​ക്കൂ​ർ

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ മു​ൻ നേ​താ​വ് മ​നു തോ​മ​സ്. പി. ​കൃ​ഷ്ണ​പി​ള്ള​യെ​യും എ.​കെ.​ജി​യെ​യും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ത​ട​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​വ​രെ മ​ർ​ദി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​രു​ടെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രാ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തെ​ര​ഞ്ഞു​പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​നു തോ​മ​സ് പ​റ​ഞ്ഞു.

മ​നു​ഷ്യ​നെ കൊ​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് മാ​ർ​ക്സി​സ​മോ മാ​നു​ഷി​ക​മാ​യ ഇ​ട​തു​പ​ക്ഷ ന​യ​മോ അ​ല്ല. തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അം​ഗീ​ക​രി​ച്ച് തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. നി​ങ്ങ​ൾ തി​രു​ത്ത​ണം, അ​ല്ലെ​ങ്കി​ൽ ജ​നം തി​രു​ത്തും എ​ന്നും മ​നു തോ​മ​സ് കു​റി​ച്ചു. സ്വാ​ർ​ഥ​ലാ​ഭ​ത്തി​നാ​യി കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലും കൊ​ല്ലാ​ൻ നി​ർ​ദേ​ശി​ക്കാ​ൻ മ​ടി​ക്കാ​ത്ത​യാ​ളാ​ണ് ഇ​പ്പോ​ൾ ന്യാ​യം പ​റ​യു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും കു​റി​പ്പി​ലു​ണ്ട്.

ട്രോ​ട്സ്കി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്ന് ന്യാ​യം ക​ണ്ടെ​ത്തി​യ​തി​നു സ​മാ​ന​മാ​ണ് ഈ ​നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ക​ഷ്ടം എ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ​യാ​ണ് മ​നു തോ​മ​സ് വി​മ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : KeralaPolitics ManuThomas Cpm Dyfi MurderCase AriyalShooKurMurderCase PoliticalCriticism Kannur

Recent News

Corehub Up