കൊച്ചി: ജർമൻ ഭാഷ പഠിപ്പിക്കാനും പരീക്ഷയ്ക്കു വിദ്യാർഥികളെ തയാറാക്കാനും എട്ടു വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന ഫോറിൻ ലാംഗ്വേജസ് അക്കാഡമി ഗുരുകുലം(ഫ്ലാഗ്) ജർമൻ ഭാഷാ നൈപുണ്യകേന്ദ്രത്തിലേക്ക് രാജ്യത്തെ ഏറ്റവും മികച്ച ജർമൻ അധ്യാപകനായ സാഗ്നിക് ചക്രവർത്തി എത്തുന്നു.
സി2 ലെവൽ യോഗ്യതയുള്ള ഇദ്ദേഹം ഗോയ്ഥെ, ഒഎസ്ഡി തുടങ്ങിയ പരീക്ഷാബോർഡുകളുടെ സർട്ടിഫൈഡ് എക്സാമിനറാണ്.
അധ്യാപകരെ പഠിപ്പിക്കുന്നതിൽ ഉൾപ്പെടെ പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ 21 വർഷത്തെ പ്രവൃത്തിപരിചയമാണ് വിദ്യാർഥികൾക്കായി ഫ്ലാഗ് എന്ന ജർമൻ സ്കൂൾ ഉപയോഗപ്പെടുത്തുക. നാളെ കൊച്ചിയിലും 13ന് കോട്ടയത്തും അദ്ദേഹം നയിക്കുന്നു സെമിനാറുകൾ ഉണ്ട്.
ഈ മാസം ആരംഭിക്കുന്ന പുതിയ ബാച്ചുകളിൽ ക്ലാസുകൾ നയിക്കുന്നത് ഇദ്ദേഹത്തിനൊപ്പം വിദഗ്ധരായ ജർമൻ അധ്യാപക സംഘവുമായിരിക്കും.
പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമനിയിലെ നഴ്സിംഗ് ഉൾപ്പെടെയുള്ള വൊക്കേഷണൽ ട്രെയിനിംഗ് സീറ്റ് നേടാനുള്ള തയാറെടുപ്പായി ജർമൻ സംസ്കാരം ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നഴ്സ് ഉൾപ്പെടുന്ന തൊഴിൽ അന്വേഷകർക്കായി പ്രത്യേകം ബാച്ചുകളും ക്രമീകരിക്കും.
കൊച്ചിയിൽ ഇടപ്പള്ളിയിലും കോട്ടയത്ത് നാഗമ്പടം റെയിൽവേ സ്റ്റേഷന് എതിർവശത്തും എല്ലാ സൗകര്യങ്ങളോടുംകൂടി ഒരുക്കിയിരിക്കുന്ന കാമ്പസുകളിൽ അഡ്മിഷൻ ആരംഭിച്ചു. ഇന്ന് ഈ വാർത്തയുടെ സ്ക്രീൻഷോട്ടുമായി അപേക്ഷിക്കുന്നവർക്ക് 18,000 രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9072222911, 9072222933.
Tags : Goethe examiner Kerala teach German Sagnik Chakravarthy