x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ൽത​ട​വു​കാ​രു​ടെ വ​ന്പ​ൻ കൂ​ലിവ​ർ​ധ​നച പു​ന​രാ​ലോ​ച​ന​യ്ക്ക് സ​ർ​ക്കാ​ർ

അ​​​​നി​​​​ൽ മം​​​​ഗ​​​​ല​​​​ത്ത്
Published: January 21, 2026 02:58 AM IST | Updated: January 21, 2026 02:58 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​യി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ വേ​​​​ത​​​​നം കു​​​​ത്ത​​​​നേ കൂ​​​​ട്ടി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ഭാ​​​​ഗി​​​​ക​​​​മാ​​​​യി മാ​​​​റ്റം​​​​വ​​​​രു​​​​ത്താ​​​​ൻ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​ലോ​​​​ച​​​​ന. വ​​​​ൻ​​​​വ​​​​ർ​​​​ധ​​​​ന​​​​യ്ക്കെ​​​​തി​​​​രേ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലും ഉ​​​​യ​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​വും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​വും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു തീ​​​​രു​​​​മാ​​​​നം എ​​​​ന്ന​​​​റി​​​​യു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​ല​​​​ത​​​​രം ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലു​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​​യ ത​​​​ട​​​​വു​​​​കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​താ​​​​ണ്ട് 3,000 പേ​​​​രെ​​​​യെ​​​​ങ്കി​​​​ലും ബാ​​​​ധി​​​​ക്കു​​​​ന്ന ജോ​​​​ലി​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ട്ട് ഇ​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച വേ​​​​ത​​​​ന നി​​​​ര​​​​ക്ക് ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. നി​​​​ര​​​​ക്കു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ 30 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ച്ച് പു​​​​ന​​​​ർ​​​​വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്യാ​​​​നാ​​​​ണ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലോ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലോ ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ​​​​യാ​​​ണു ജ​​​​നു​​​​വ​​​​രി ഒ​​​​ന്പ​​​​തി​​​​നു ജ​​​​യി​​​​ൽ നി​​​​ര​​​​ക്കു​​​​ക​​​​ൾ കു​​​​ത്ത​​​​നേ കൂ​​​​ട്ടി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യ​​​​ത്. ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത ഇ​​​​ര​​​​ട്ടി വ​​​​ർ​​​​ധ​​​​ന എ​​​​ന്ന നി​​​​ര​​​​ക്കി​​​​നേ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു സ​​​ർ​​​ക്കാ​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ ന​​​​ൽ​​​​കി​​​​യ​​​​ത്.

2018ലെ ​​​​കൂ​​​​ലി​​​ഘ​​​​ട​​​​ന പ്ര​​​​കാ​​​​രം സാ​​​​ധാ​​​​ര​​​​ണ ത​​​​ട​​​​വു​​​​കാ​​​​ര​​​​ന് 63 രൂ​​​​പ, ഭാ​​​​ഗി​​​​ക​​​​മാ​​​​യി തൊ​​​​ഴി​​​​ൽ വൈ​​​​ദ​​​​ഗ്ധ്യം ഉ​​​​ള്ള ആ​​​​ൾ​​​​ക്ക് 127 രൂ​​​​പ, പൂ​​​​ർ​​​​ണ​​​​വൈ​​​​ദ​​​​ഗ്ധ്യം ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് 168 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ര​​​​ക്ക്. ഇ​​​​ത് 530, 560, 620 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​യാ​​​​ഴ്ച വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​ധാ​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്കും ക​​​​ർ​​​​ഷ​​​​ക തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന വേ​​​​ത​​​​നം 678- 706 രൂ​​​​പ​​​​യാ​​​​യി സ​​​ർ​​​ക്കാ​​​ർ​​​ത​​​​ന്നെ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​​യാ​​​​ണ്.

വ​​​​സ്ത്ര, താ​​​​മ​​​​സ, ഭ​​​​ക്ഷ​​​​ണ​​​​ചെ​​​​ല​​​​വു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത ജ​​​​യി​​​​ൽ പു​​​​ള്ളി​​​​ക​​​​ൾ​​​​ക്ക് വ​​​​ൻ വ​​​​ർ​​​​ധ​​​​ന പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​കം ആ​​​​ണെ​​​​ന്നൊ​​​​ക്കെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​തി​​​​നെ​​​​തിരേ പ​​​​രി​​​​ഹാ​​​​സം ഉ​​​​യ​​​​ർ​​​​ന്നു.

ഇ​​​​പ്പോ​​​​ൾ ജ​​​​യി​​​​ലി​​​​ലു​​​​ള്ള ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം പാ​​​​ർ​​​​ട്ടി ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​മാ​​​​യി പാ​​​​ർ​​​​ട്ടി കോ​​​​ടി​​​​ക​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഭ​​​​ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​ത്ര​​​​യും വ​​​​ലി​​​​യ തു​​​​ക പാ​​​​ർ​​​​ട്ടി​​​​ക്കു വ​​​​ലി​​​​യ ബാ​​​​ധ്യ​​​​ത​​​​യാ​​​​കു​​​​മെ​​​​ന്ന് മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ണ് വേ​​​​ത​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് എ​​​​ന്നു​​​​വ​​​​രെ ആ​​​​ക്ഷേ​​​​പം ഉ​​​​ണ്ടാ​​​​യി. മാ​​​​ത്ര​​​​മ​​​​ല്ല പ​​​​ണം കി​​​​ട്ടാ​​​​തെ വ​​​​ന്നാ​​​​ൽ പ​​​​ല അ​​​​വി​​​​ശു​​​​ദ്ധ ബ​​​​ന്ധ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​രു​​​​മെ​​​​ന്നും പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം ഭ​​​​യ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.

ജ​​​​യി​​​​ൽ വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലും മു​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യെ അ​​​​നു​​​​കൂ​​​​ലി​​​​ച്ചും പ്ര​​​​തി​​​​കൂ​​​​ലി​​​​ച്ചും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

 ആ​​​​ശാ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രു​​​​ടെ വേ​​​​ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു കൂ​​​​ടു​​​​ത​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. സ​​​​മ​​​​രം ചെ​​​​യ്തി​​​​ട്ടു പോ​​​​ലും സാ​​​​ധാ​​​​ര​​​​ണ ആ​​​​ശ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ശ​​​​രാ​​​​ശ​​​​രി പ്ര​​​​തി​​​​ദി​​​​നം 260 രൂ​​​​പ മാ​​​​ത്ര​​​​മേ കി​​​​ട്ടു​​​​ന്നു​​​​ള്ളൂ. മാ​​​​സം പ​​​​ര​​​​മാ​​​​വ​​​​ധി 13,500 രൂ​​​​പ മാ​​​​ത്രം കി​​​​ട്ടു​​​​ന്പോ​​​​ൾ ജ​​​​യി​​​​ൽ​​​​പു​​​​ള്ളി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 18,500 ആ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ശ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രു​​​​ടെ വേ​​​​ത​​​​നം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് ചെ​​​​ല​​​​വ് 20 കോ​​​​ടി​​​​യെ​​​​ങ്കി​​​​ൽ ജ​​​​യി​​​​ൽ വേ​​​​ത​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു പ്ര​​​​തി​​​​മാ​​​​സം 150 കോ​​​​ടി രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും വേ​​​​ണ്ടി​​​​വ​​​​രും. മാ​​​​ത്ര​​​​മ​​​​ല്ല, ഭ​​​​ക്ഷ​​​​ണം പോ​​​​ലു​​​​ള്ള ജ​​​​യി​​​​ലി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ശ​​​​ന്പ​​​​ള വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ അ​​​​ധി​​​​ക ബാ​​​​ധ്യ​​​​ത അ​​​​ത​​​​തു വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​ത​​​​ന്നെ കൂ​​​​ടു​​​​ത​​​​ൽ ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടി​​​​വ​​​​രും.

എ​​​​ന്നാ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന വേ​​​​ത​​​​ന വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​കം പോ​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പു​​​​തി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ കു​​​​റ​​​​വാ​​​​ണെ​​​​ന്നും ചി​​​​ല​​​​ർ ചൂ​​​​ണ്ടി​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട് .ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ 2024ൽ ​​​​ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സാ​​​​ധാ​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്ക് 524 രൂ​​​​പ​​​​യും വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്ക് 663 രൂ​​​​പ​​​​യു​​​​മാ​​​​ണ്. ഇ​​​​തി​​​​ൽ 524 രൂ​​​​പ​​​​യി​​​​ൽ 175 രൂ​​​​പ​​​​യാ​​​​ണ് ജ​​​​യി​​​​ൽ പു​​​​ള്ളി​​​​ക്കു നേ​​​​രി​​​​ട്ടു ന​​​​ൽ​​​​കു​​​​ന്ന വേ​​​​ത​​​​നം. ബാ​​​​ക്കി വ​​​​സ്ത്ര​​​​ത്തി​​​​നും ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും മ​​​​റ്റു കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി പി​​​​ടി​​​​ക്കും. ഓ​​​​രോ വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ വേ​​​​ത​​​​ന വ​​​​ർ​​​​ധ​​​​ന.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ പു​​​​തു​​​​താ​​​​യി കൂ​​​​ട്ടു​​​​ന്ന വേ​​​​ത​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് 30 ശ​​​​ത​​​​മാ​​​​നം തു​​​​ക ഇ​​​​ര​​​​ക​​​​ൾ​​​​ക്കു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര ഫ​​​​ണ്ടി​​​​ലേ​​​​ക്ക് (വി​​​​ക്റ്റിം കോ​​​​ന്പ​​​​ൻ​​​​സേ​​​​ഷ​​​​ൻ സ്കീം) ​​​​പി​​​​ടി​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. 2024 ലെ ​​​​ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഈ ​​​​നി​​​​ർ​​​​ബ​​​​ന്ധി​​​​ത പി​​​​ടി​​​​ക്ക​​​​ൽ. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്ക് ഈ ​​​​തു​​​​ക വ​​​​ക മാ​​​​റ്റും. ഇ​​​​ത് 2025 മു​​​​ത​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ജ​​​​യി​​​​ൽ​​​പു​​​​ള്ളി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​നം വ​​​​ള​​​​രെ തു​​​​ച്ഛ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ നീ​​​​ട്ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ​​​​ല ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്നു​ ന​​​​ൽ​​​​കു​​​​ന്ന കൂ​​​​ലി വി​​​​ഹി​​​​തം​​​കൊ​​​​ണ്ടാ​​​​ണ് പു​​​​ല​​​​രു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് ക​​​​രു​​​​തു​​​​ന്നു. മൊ​​​​ത്തം വേ​​​​ത​​​​ന​​​​ത്തി​​​​ന്‍റെ 50 ശ​​​​ത​​​​മാ​​​​നം കു​​​​ടും​​​​ബ​​​​ത്തി​​​​നും 25 ശ​​​​ത​​​​മാ​​​​നം കാ​​​​ന്‍റീ​​​​നും ബാ​​​​ക്കി 25 ശ​​​​ത​​​​മാ​​​​നം ശി​​​​ക്ഷാ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ന​​​​ൽ​​​​കാ​​​​നു​​​​മാ​​​​ണു വ്യ​​​​വ​​​​സ്ഥ. ല​​​​ഘു ശി​​​​ക്ഷാ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു ജ​​​​യി​​​​ലി​​​​ൽ ജോ​​​​ലി നി​​​​ർ​​​​ബ​​​​ന്ധ​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും നീ​​​​ണ്ട കാ​​​​ലാ​​​​വ​​​​ധി​​​​ക്കാ​​​​ർ​​​​ക്കു പ​​​​ല​​​​വി​​​​ധ തൊ​​​​ഴി​​​​ലു​​​​ക​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടേ​​​​ണ്ടി വ​​​​രും.

ക​​​​ർ​​​​ണാ​​​​ട​​​​കം മാ​​​​ത്ര​​​​മ​​​​ല്ല ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും ആ​​​​ന്ധ്ര​​​​യി​​​​ലു​​​​മൊ​​​​ക്കെ 2024ൽ ​​​​വേ​​​​ത​​​​നം കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ഓ​​​​രോ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം കൂ​​​​ടു​​​​ന്പോ​​​​ഴും ജ​​​​യി​​​​ൽ മാ​​​​ന്വ​​​​ൽ പ്ര​​​​കാ​​​​രം വേ​​​​ത​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​ർ​​​​ണാ​​​​ട​​​​കം ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​പോ​​​​ലെ വേ​​​​ത​​​​നം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​യും വ​​​​ന്നി​​​​രു​​​​ന്നു. ജ​​​​യി​​​​ൽ ശി​​​​ക്ഷ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രു​​​​ടെ പി​​​​ന്നീ​​​​ടു​​​​ള്ള ജീ​​​​വി​​​​ത​​​​ത്തി​​​​നു മാ​​​​ന്യ​​​​ത​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും ന​​​​ൽ​​​​കാ​​​​നാ​​​​ണു വേ​​​​ത​​​​നം പു​​​​തു​​​​ക്കു​​​​ക​​​​യും അ​​​​തു സ​​​​മാ​​​​ഹ​​​​രി​​​​ച്ചു ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ജ​​​​യി​​​​ൽ വ​​​​കു​​​​പ്പ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

Tags : reconsider Government salary hike prisoners

Recent News

Corehub Up